Type Here to Get Search Results !

Bottom Ad

മതേതര സങ്കല്‍പ്പത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ തീവ്രവാദത്തെ തിരിച്ചറിയണം; താഖ അഹ്മദ് മൗലവി


കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതര സങ്കല്‍പ്പത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ തീവ്രവാദത്തെ ജനാധിപത്യ കക്ഷികള്‍ തിരിച്ചറിയണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നൂ അദ്ദേഹം. ഇസ്ലാമിക മൗലികപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് ചിലര്‍ സ്ത്രീത്വത്തെ തെരുവിലെ തര്‍ക്കവിഷയമാക്കി മാറ്റുന്നത് അജ്ഞത നിമിത്തമാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് അന്യമായ രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയ മൌദൂദിയുടെ ആശയമാണ് കേരളത്തില്‍ തീവ്രവാദത്തിന് അടിത്തറ പാകിയത്. 

രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ് മതേതര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ ജനാധിപത്യകക്ഷികള്‍ തിരിച്ചറിയണം. സമൂഹ നവോത്ഥാനത്തെ തീവ്രവാദികള്‍ പിന്നോട്ടു നയിക്കുകയാണെന്നും പുതിയ സാമൂഹിക പരിസരങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ യുവതയെ സജ്ജമാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹാരിസ് ബെദിര അധ്യക്ഷത വഹിച്ചു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി, ജഅഫര്‍ ബുസ്ത്താനി പ്രഭാഷണം നടത്തി. സയ്യിദ് എന്‍.പി എം ഫസല്‍ തങ്ങള്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് നേതൃത്വം നല്‍കി. മജീദ് അസ്ഹരി ചങ്കരക്കുളം കൂട്ടപ്രാര്‍ത്ഥന നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ് പി സലാഹുദ്ധീന്‍, ബഷീര്‍ ദാരിമി തളങ്കര, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, യു. സഹദ് ഹാജി, എം.എ ഖലീല്‍, യു ബഷീര്‍ ഉളിയത്തടുക്ക, എ.എ സിറാജുദ്ധീന്‍ ഖാസിലേന്‍, സത്താര്‍ ഹാജി അണങ്കൂര്‍, മുനീര്‍ അണങ്കൂര്‍, മുഹമ്മദ് ബേഡകം, സിഎ അബ്ദുല്ല കുഞ്ഞി ചാല, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, ഹമീദ് ഹാജി ചൂരി, സി.പി മൊയ്തു മൗലവി ചെര്‍ക്കള,മൊയ്തീന്‍ കൊല്ലമ്പാടി, മേഖല ട്രഷറര്‍ ശിഹാബ് അണങ്കൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, അബ്ദുല്‍ ഖാദര്‍ കടവത്ത്, മുഹമ്മദ് ടിവിസ്റ്റേഷന്‍, ഹമീദ് ചേരങ്കൈ,മുഹമ്മദ് അണങ്കൂര്‍ ,ഹാരിസ് ഗാളിമുഖം, പി.എച്ച് അസ്ഹരി, സലം പള്ളങ്കോട്, ബഷീര്‍ മൗലവി കോട്ട, ശാക്കിര്‍ ഇര്‍ഷാദി ബെദിര, അബ്ദുല്ല മൗലവി പാണലം, പി.എ ജലീല്‍, നൗഫല്‍ എസ്.പി നഗര്‍, ഫാറൂഖ് കടവത്ത്, ജംഷീര്‍ കടവത്ത്, സാലിം ബെദിര, സുലൈമാന്‍ അണങ്കൂര്‍, നൗഫല്‍, ചൂരി അബ്ദുല്ല ടി.എന്‍ മൂല, ശബീബ് അണങ്കൂര്‍, എം.സി ഹക്കിം ഹാജി പെരുമ്പട്ട, അബ്ബാസ് മുസ്ലിയാര്‍, സലാം മൗലവി ചുടുവളപ്പില്‍, ഹമീദ് ഫൈസി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad