പൊളിഞ്ഞു വീഴാറായ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കൂനില്‍മേല്‍കുരു എന്ന പോലെ ഇവരുടെ 2468029930 നമ്പര്‍ ബി.പി.എല്‍. റേഷന്‍ കാര്‍ഡ് എ.പി.എല്ലിന് തുല്യമായ നോണ്‍ പ്രയോറിറ്റിയിലേക്കു മാറ്റപ്പെട്ടു. മതിയായ ചികിത്സ ലഭിക്കാത്തതിലുള്ള വേദനയും മനോവിഷമവുമാണ് രാജീവിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. 2016 നവംബര്‍ നാലിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പിറ്റേ ദിവസമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതശരീരം സംസ്‌കരിച്ചത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനു മുമ്പ് ഇന്‍ക്വസ്റ്റ് ചെയ്യുന്നതിനുവേണ്ടി അദൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോലീസുകാര്‍ വന്നത് പോലീസ് ജീപ്പിലായിരുന്നില്ല. വാടക ജീപ്പിലായിരുന്നു. ഇതിന്റെ വാടക നല്‍കിയത് പോലും രാജീവിയുടെ മക്കളായിരുന്നു. ശവസംസ്‌കാരം നടക്കുന്നതുവരെ ഒരു ഉദ്യോഗസ്ഥനും തിരിഞ്ഞു നോക്കിയില്ല. എല്ലാം കഴിഞ്ഞതിനുശേഷം വൈകുന്നേരം വില്ലേജ് അസിസ്റ്റന്റ് വീട്ടില്‍ വന്നു രണ്ടായിരം രൂപ ഏല്‍പ്പിച്ചിട്ടുണ്ട്.
രാജീവിയുടെ ആത്മഹത്യയ്ക്കു കാരണമായ സാഹചര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെക്കുറിച്ചും അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബത്തിനു സാമ്പത്തികസഹായം അനുവദിക്കണമെന്നും എം എല്‍ എ കത്തിലൂടെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
keywords-suicide-endosulfan victim rajeevi-na nellikkunnu-the letter to the chief

Post a Comment
0 Comments