ശബരിമല (www.evisionnews.in): ശബരിമലയില്‍ ഇനി ഭഗവാന്റെ സ്വര്‍ണവിഗ്രഹത്തില്‍ അഭിഷേകത്തിന് കാസര്‍കോട് കുള്ളന്‍ പശുവിന്റെ പാല്‍. ഇതിനായി മൂന്ന് കുളളന്‍ പശുക്കളെ സന്നിധാനത്തില്‍ പ്രതേൃകം വളര്‍ത്താന്‍ തുടങ്ങി. കാസര്‍കോട് പശുവിന്റെ പാല്‍ കൊണ്ട് അഭിഷേകം തുടങ്ങിക്കഴിഞ്ഞു. ഒരു സ്വാമി ഭക്തന്‍ വഴിപാടായി നല്‍കിയതാണ് പശുക്കളെ. ഇതിനെ പരിപാലിക്കാന്‍ ഒരു ജീവനുക്കാരനുമുണ്ട്. കാസര്‍കോട് പശുവിന് പുറമെ രണ്ട് സങ്കരയിനം പശുക്കളും, ആടുകളുമുണ്ട്. മൃഗ ഡോക്ടറുടെ സേവനവും അനുവദിച്ചിട്ടുണ്ട്.
keywords:kerala-shabarimala-kasaragod-dwarf-cow-milk
Post a Comment
0 Comments