കോട്ടയം (www.evisionnews.in): കോട്ടയം നഗരത്തില്‍ ബാങ്കില്‍ തീപിടുത്തം ഉണ്ടായി. എസ്ബിടിയുടെ സിഎംഎസ് കോളജ് ശാഖയിലാണ് ഇന്നു പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. കംപ്യൂട്ടറുകളും ഫയലുകളും ഓഫീസ് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം. ബാങ്കിനുള്ളിലാണ് തീപിടിച്ചത്. എന്നാല്‍ സ്ട്രോംഗ് റൂമിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. തുടര്‍ന്ന് പൊലീസും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ബാങ്കിനുള്ളില്‍ പരിശോധന നടത്തി. പോലീസ് അന്വേഷണം തുടങ്ങി.
keywords:kottayam-sbi-bank-burnt-computer-files

Post a Comment
0 Comments