കാസര്‍കോട് (www.evisionnews.in): ഖത്തര്‍ കുടുംബം റീഡേര്‍സ് ഫോറത്തിന്റെ മൂന്നാം വാര്‍ഷികം ഇന്ന് വൈകിട്ട് 6.30ന് ഉദുമ സി.എം ഉസ്താദ് നഗറില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി മുഖ്യാതിഥികളായിരിക്കും. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് പ്രഭാഷണം നടത്തും. സമസ്ത പൊതു പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കും. റാഷിദ് കീഴ്‌ശേരിയുടെ ബുര്‍ദ കവാലിയുമുണ്ടാകും.
എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി ഉദുമ കമ്മിറ്റിയുടെ ഖുര്‍ആന്‍ ക്ലാസ്, മജ്‌ലിസുന്നൂര്‍ എന്നിവയുടെ രണ്ടാം വാര്‍ഷികം ഞായറാഴ്ച വൈകിട്ട് 6.30ന് സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തും. സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ ഹൈദ്രോസി അല്‍ യമാനി മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും.

Post a Comment
0 Comments