വിദ്യാനഗര്‍ (www.evisionnews.in): പൊയിനാച്ചിയിലെ അല്‍മദീന സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പള്ളിക്കര ചെര്‍ക്കാപ്പാറ കോളനിയിലെ സഈദ് (26) ആണ് അറസ്റ്റിലായത്. ഒക്‌ടോബര്‍ 7ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്.
ഇരുമ്പ് പാര കൊണ്ട് ഷട്ടര്‍ പൊളിച്ചാണ് അകത്ത് കടന്നത്. ടോര്‍ച്ചുമായി അകത്ത് കടന്ന് കവര്‍ച്ച നടത്തുന്നത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. മൂന്ന് ദിവസം മുമ്പാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കേസില്‍ ഒരാളെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ബലാത്സംഗ കേസിലും സഈദ് പ്രതിയാണെന്നാണ് വിവരം. കൂടാതെ ഏതാനും മോഷണക്കേസുകളില്‍ കൂടി സംശയിക്കുന്നുണ്ട്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ചാ കേസുകളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.
വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്ത്, എസ്.ഐ. ഫിലിപ്, എ.എസ്.ഐ. നാരായണന്‍, ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ലക്ഷ്മി നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.

Post a Comment
0 Comments