കൊല്‍ക്കത്ത (www.evisionnews.in): പശ്ചിമ ബംഗാളിലെ സുക്‌നയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് സൈനികോദ്യോഗസ്ഥര്‍ മരിച്ചു. ഒരു ജൂനിയര്‍ ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചീറ്റ ഹെലികോപ്റ്ററാണ് രാവിലെ 10.30ഓടെ തകര്‍ന്നത്. സംഭവത്തെ കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.
സൈന്യത്തിന്റെ പതിവ് നിരീക്ഷണ പറക്കലിനിടെയാണ് സംഭവം. നിലത്തിറക്കുന്നതിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നതെന്ന് കരുതുന്നു. സുക്‌ന സൈനിക കേന്ദ്രത്തിലെ ഹെലിപ്പാഡിനു സമീപത്താണ് കോപ്റ്റര്‍ തകര്‍ന്നു വീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
keywords:kolkatta-helicopter-crash-army-officers-died

Post a Comment
0 Comments