Type Here to Get Search Results !

Bottom Ad

ദിലീപിനെയും കാവ്യയെയും അപമാനിച്ച പോസ്റ്റ് പിന്‍വലിച്ച് പന്തളം സുധാകരന്‍ തടിയൂരി


തിരുവനന്തപുരം (www.evisionnews.in): കഴിഞ്ഞ ദിവസം വിവാഹിതരായ ദിലീപിനെയും കാവ്യമാധവനെയും അപമാനിച്ച് കെപിസിസി വക്താവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍ ഫേസ്ബുക്കിലിട്ട വിവാദ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് നേതാവ് തടിയൂരി. 

'ദിലീപിനും കാവ്യയ്ക്കും മംഗളാശംസകള്‍... ഇനി കള്ളപ്പണമെന്ന് ആരും പറയില്ലല്ലോ' ഇതായിരുന്നു പന്തളത്തിന്റെ പോസ്റ്റ്. പന്തളം സുധാകരന്റെ ഈ പരാമര്‍ശം അശ്ലീലച്ചുവയുളളതും സ്ത്രീവിരുദ്ധവുമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. മുന്‍ മന്ത്രിയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടറുമായിരുന്ന ഒരാളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്ന പ്രസ്താവനയല്ല ഇതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ദിലീപും കാവ്യയും വിവാഹിതരായത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ദിലീപിന്റെ അമ്മയും മകള്‍ മീനാക്ഷിയും വിവാഹത്തിനു സാക്ഷികളായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും സിനിമാ ലോകവും എത്തി. ഇതിനിടയാണ് പന്തളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad