കാസര്‍കോട്:(www.evisionnews.in) കാസര്‍കോട്ട് ദീര്‍ഘകാലം വസ്ത്രവ്യാപാരിയായിരുന്ന അടുക്കത്ത്ബയല്‍ ഗ്രൗണ്ടിന് സമീപത്തെ പി.എം അഹമ്മദ് വൈറ്റ്‌വെ(56) അന്തരിച്ചു. അസുഖം മൂലം ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അന്ത്യം. ദീര്‍ഘകാലം കെ.പി.ആര്‍ റാവു റോഡില്‍ വൈറ്റ്‌വെ എ വസ്ത്രക്കട നടത്തിയിരുന്നു.കാസര്‍കോട്ടെ ആദ്യത്തെ ജെന്റ്‌സ് ഷോപ്പാണിത്. കെ.എന്‍.എം. കാസര്‍കോട് ടൗൺ ശാഖ സെക്രട്ടറിയായിരുന്നു.
തളങ്കര ദീനാര്‍ നഗറിലെ പരേതരായ എ.എച്ച് മുഹമ്മദ് കുഞ്ഞിയുടെയും നബീസയുടെയും മകനാണ്. ഭാര്യ: സുരയ്യബീവി. മക്കള്‍: സൈറബാനു, സനാ ബസിം, സാത്തിര്‍ ബിറാസ് (ഇന്റിഗോ എയര്‍, ബംഗളൂരു). മരുമക്കള്‍: അന്‍വര്‍ എം.എസ് (തളങ്കര ഗസ്സാലിനഗര്‍), സര്‍ഫ്രാസ് ഹംസ (ചൂരി). സഹോദരങ്ങള്‍: ഖാലിദ് (സിറാമിക്‌സ് റോഡ്), ബഷീര്‍ (ആസാദ് നഗര്‍), അഷ്‌റഫ് (ബംഗളൂരു), നൂര്‍ജഹാന്‍ മുഹമ്മദ് (ചൗക്കി). മയ്യത്ത് ചെമനാട് ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
keywords-obutuary-whiteway ahammed
Post a Comment
0 Comments