Type Here to Get Search Results !

Bottom Ad

ബദിയടുക്ക നുസ്രത്തുല്‍ ഇസ്ലാം സംഘടനയുടെ വാര്‍ഷികപരിപാടിക്ക് തുടക്കമായി


ബദിയടുക്ക (www.evisionnews.in): നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘടനയുടെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണത്തിനും 12-ാം വാര്‍ഷിക പരിപാടിക്കള്‍ക്കും ബുധനാഴ്ച തുടക്കമായി. ജമാല്‍ കരിമ്പില നഗറില്‍ രാവിലെ പരിപാടിക്ക് തുടക്കം കുറിച്ച് പ്രസിഡണ്ട് അന്‍വര്‍ ഓസോണ്‍ പതാക ഉയര്‍ത്തി. ബദിയടുക്ക ടൗണ്‍ ജുമാ മസ്ജിദ് ഇമാം അബൂഫിദ അന്‍സാരി മൗലവി പ്രാര്‍ത്ഥന നടത്തി. അബ്ദുല്ല കുഞ്ഞി മൗലവി, അബ്ദു റഹ്മാന്‍ ഉസ്താദ്, യൂസഫ് മൗലവി, ഹനീഫ് കാര്‍വാര്‍, ബഷീര്‍ (ബച്ചി), ഷഫീഖ് കാര്‍വാര്‍, റഫീഖ് ഡിംപിള്‍, സക്കീര്‍ സംബന്ധിച്ചു. രാത്രി എട്ടു മണിക്ക് ഉദ്ഘാടന പരിപാടി നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad