ബൊഗോട്ടാ (www.evisionnews.in): ബ്രസീലിലെ ഫുട്ബോള്‍ താരങ്ങളുമായി പറന്ന വിമാനം തകര്‍ന്നുവീണു. ഒന്നാം ഡിവിഷന്‍ ക്ലബായ ചോപ്കോയിന്‍ ടീമംഗങ്ങളാണ് അപകടത്തില്‍പെട്ടത്.
കൊളംബിയന്‍ നഗരമായ മെഡ്ലിനിലെ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിനിടെയാണ് അപകടം. വിമാനത്തില്‍ ക്ലബ് അംഗങ്ങളുള്‍പ്പെടെ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കോപ്പാ സുഡാ അമേരിക്കന്‍ ടൂര്‍ണ്ണമെന്റില്‍ അത്ലറ്റിക്കോ നാസിലിനെതിരെ ഫൈനല്‍ കളിക്കാന്‍ പോയ ടീമാണ് അപകടത്തില്‍പെട്ടത്. ബൊളീവിയയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.
ബ്രസീലിയന്‍ ദേശീയ ടീമില്‍ ഉള്‍പ്പെടുന്ന ആരും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നേയുളളു. വിമാനത്തിന്റെ ഇന്ധനം കുറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പ്രാദേശിക സമയം അര്‍ധരാത്രിയോടടുത്താണ് അപകടമുണ്ടായത്. ലാമിയ എയര്‍ലൈന്‍സ് വിമാനം ആര്‍ജെ 85 ആണ് അപകടത്തില്‍പെട്ടത്.
Keywords: Air-crash-news-brazeelian-sports-stars

Post a Comment
0 Comments