Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാടിനെ കലാപ ഭൂമിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമം: എം.എസ്.എഫ്


കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ആര്‍.എസ്.എസ് ശാഖയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ നിന്ന് പൊലീസ് ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം വേണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കാഞ്ഞങ്ങാടിന്റെ മതസൗഹാര്‍ദ്ധം തകര്‍ത്തു കലാപ ഭൂമിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഇതിനെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കാഞ്ഞങ്ങാട്ട് കലാപം സൃഷ്ടിക്കാന്‍ മുമ്പും ആര്‍.എസ്.എസ് ശ്രമം നടത്തിയിട്ടുണ്ട്. പുതിയകോട്ട മുഖം ഉറൂസ് വേളയില്‍ പരിസരത്തുണ്ടായ ഉത്സവത്തിന്റ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കയ്യോടെ പിടികൂടാന്‍ സാധിച്ചതില്‍ വലിയ ഒരു കലാപം ഒഴിവാക്കാന്‍ സാധിച്ചതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

keywords:kasaragod-kanhangad-kushal-nagar-rss

Post a Comment

0 Comments

Top Post Ad

Below Post Ad