Type Here to Get Search Results !

Bottom Ad

ഏക സിവില്‍കോഡ്: എം.എസ്.എഫ് വിദ്യാര്‍ത്ഥി മുദ്ര സംഘടിപ്പിച്ചു


എതിര്‍ത്തോട് (www.evisionnews.in): കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട വിരുദ്ധനടപടികളില്‍ പ്രതിഷേധിച്ച് എതിര്‍ത്തോട് എം.എസ്.എഫ് കമ്മിറ്റി വിദ്യാര്‍ത്ഥി മുദ്ര സംഘടിപ്പിച്ചു. മതേതര സംസ്‌കാരം തകിടം മറിച്ച് രാജ്യത്ത് നടപ്പിലാക്കുന്ന ഏക സിവില്‍കോഡിനെതിരെ ഒപ്പ് രേഖപ്പെടുത്തി എം.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡണ്ട് ഷംശുദ്ദീന്‍ കിന്നിംഗാര്‍ ഉദ്ഘടനം ചെയ്തു. ശാഖാ പ്രസിഡണ്ട് ഷാനിഫ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി അസ്ഹറുദ്ദീന്‍, എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം, എതിര്‍ത്തോട് ജമാഅത്ത് ഖത്തീബ് ഹസന്‍ ദാരിമി, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട്് അനസ് എതിര്‍ത്തോട്, സെക്രട്ടറി നവാസ് കുഞ്ചാര്‍, ഖലീല്‍ ബഹ്‌റൈന്‍, സിറാജുദീന്‍, ഇ.എ അര്‍ഷാദ്, റിയാസ്, ഹമീദ്, ഖാദര്‍, ഇജാസ്, അബ്ശാര്‍, റാഷിദ്, അര്‍ഷാദ്, നാസര്‍, സിദ്ദിഖ്, നാഫിഹ്, ഖാദര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad