Type Here to Get Search Results !

Bottom Ad

കാലം മാറി, കാലാവസ്ഥയും: വൃശ്ചികത്തില്‍ മാങ്ങയുമായി നഗരമധ്യത്തിലെ മാവ്


കാസര്‍കോട് (www.evisionnews.in): വൃശ്ചിക മാസത്തില്‍ പൂത്തമാവില്‍ പാകമായ മാങ്ങകള്‍ കാഴ്ചക്കാരില്‍ അത്ഭുതവും കൗതുകവും സൃഷ്ടിക്കുന്നു. നഗരത്തില്‍ നായക്‌സ് റോഡില്‍ ജില്ലാ സഹകരണ ബാങ്കിന് ചേര്‍ന്ന് നില്‍ക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാവാണ് കാഴ്ചക്കാരില്‍ കൗതുകം പരത്തിയത്. സാധാരണഗതിയില്‍ ഫെബ്രുവരിക്ക് ശേഷമാണ് മാവുകള്‍ പൂത്തുലഞ്ഞ് കായ്ഫലങ്ങള്‍ ഉണ്ടാകുന്നത്. എന്നാലിവിടെ പതിവിന് വിപരീതയമായാണ് മാവ് പൂത്തത്. അതേസമയം നഗരത്തിലെ പച്ചക്കറി കടകളില്‍ പച്ചമാങ്ങ എത്തുന്നുണ്ട്. കിലോക്ക് നൂറ് രൂപവരെയാണ് വില. മത്സ്യമാര്‍ക്കറ്റ് പരിസരങ്ങളിലെ കടകളില്‍ മാങ്ങ നേരത്തെ എത്തിത്തുടങ്ങിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad