Type Here to Get Search Results !

Bottom Ad

ക്ഷേമ പെന്‍ഷനുകള്‍ക്ക് സത്യപ്രസ്താവന: മാതൃകയായി ബാങ്കോട് വാര്‍ഡ്


തളങ്കര (www.evisionnews.in): വിവിധ ക്ഷേമപെന്‍ഷനുകള്‍ നിലവില്‍ കൈപ്പറ്റിവരുന്ന ഗുണഭോക്താക്കളുടെ സത്യപ്രസ്താവനകള്‍ നേരിട്ട് വീട്ടിലെത്തി ഏറ്റുവാങ്ങി നഗരസഭയിലെ 25-ാം വാര്‍ഡായ തളങ്കര ബാങ്കോട് വാര്‍ഡ് മാതൃകയായി. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് വാര്‍ഡ് കൗണ്‍സിലര്‍ ഫര്‍സാന ഷിഹാബുദ്ദീന്റെ നേതൃത്വത്തില്‍ ഒരു സംഘം പൊതുപ്രവര്‍ത്തകര്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീട്ടിലെത്തി സത്യപ്രസ്താവനകള്‍ ഏറ്റുവാങ്ങിയത്. സത്യപ്രസ്താവന നേരിട്ടെത്തി ഏറ്റുവാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. അതേസമയം മറ്റുവാര്‍ഡുകളില്‍ ഇതിന്റെ പ്രവര്‍ത്തനം നടന്നുവരുന്നതേയുള്ളൂ.

Post a Comment

0 Comments

Top Post Ad

Below Post Ad