സുള്ള്യ:(www.evisionnews.in)മദ്യലഹരിയില്‍ പരാക്രമം നടത്തിയ കാസര്‍കോട്ടെ മജിസ്‌ട്രേറ്റിനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കൊല്ലം സ്വദേശി ഉണ്ണികൃഷ്ണനെ (42)തിരെയാണ് സുള്ള്യ പോലീസ് കേസെടുത്തത്. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെ മദ്യലഹിരിയില്‍ സുള്ള്യ ടൗണില്‍ ഓട്ടോ ഡ്രൈവര്‍മാരുമായി മജിസ്‌ട്രേറ്റ് അടിപിടി കൂടുകയായിരുന്നുവത്രെ. വിവരമറിഞ്ഞ് സുള്ള്യ പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌റ്റേഷനില്‍ ഇദ്ദേഹം പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതായും പരാതിയുണ്ട്. മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇദ്ദേഹം ഇനി കുഴപ്പമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നല്‍കിയതിനെ തുടര്‍ന്ന് പിന്നീട് വിട്ടയച്ചു. ഉണ്ണികൃഷ്ണനെതിരെ സുള്ള്യ പോലീസ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥനെ അടിക്കാന്‍ ശ്രമിച്ചതിനും പൊതുജനങ്ങളുമായി അടിയുണ്ടാക്കിയതിനും രണ്ട് കേസു ളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍കോട്ടെ ഒരു അഭിഭാഷകനും മജിസ്‌ട്രേറ്റിന്റെ കൂടെയുണ്ടായിരുന്നതായി വിവരമുണ്ട്.
keywords: Sullia-police-custody-magistrate-Kasargod.

Post a Comment
0 Comments