Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ ഇന്ന് ടിപ്പു ജയന്തി; ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നിരോധനാജ്ഞ: സംഘപരിവാർ അഴിഞ്ഞാടിയാൽ നേരിടുമെന്ന് സര്‍ക്കാര്‍

മംഗളൂരു (www.evisionnews.in): ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കിടയിലെ സംഘപരിവാര്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടകയില്‍ വന്‍ സുരക്ഷ സന്നാഹം. മംഗളൂരു നഗരത്തിലും ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും ശനിയാഴ്ച വൈകിട്ട് ആറു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കേരള, കര്‍ണാടക അതിര്‍ത്തിയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് ആക്രമണത്തെയും നേരിടാന്‍ പൊലീസ് സജ്ജമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് കേരളത്തില്‍നിന്ന് മൂന്ന് ബറ്റാലിയന്‍ സായുധ പൊലീസിനെ മംഗളൂരു നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. കേരള, കര്‍ണാടക അതിര്‍ത്തിയിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കര്‍ണാടക സാംസ്‌കാരിക വകുപ്പാണ് ടിപ്പു സുല്‍ത്താന്റെ ജന്മദിനമായ വ്യാഴാഴ്ച ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിനെ എതിര്‍ക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ വ്യാഴാഴ്ച കരിദിനമായി ആചരിക്കുമെന്ന് അറിയിച്ചു.

ടിപ്പുസുല്‍ത്താന്‍ മതഭ്രാന്തനാണെന്നും സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നുമാണ് ആര്‍എസ്എസ് നിലപാട്. ടിപ്പു ജയന്തിയെ തെരുവില്‍ തടയുമെന്ന് ആര്‍എസ്എസ് നേതൃത്വം കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കൊടവ നാഷണല്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ജാതി കക്ഷികളെ കൂടെനിര്‍ത്തി ടിപ്പുവിരോധി ഹോരാട്ട സമിതി എന്ന സംഘടനക്കും ആര്‍എസ്എസ് രൂപം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ടിപ്പു ജയന്തിദിനത്തിലുണ്ടായ അക്രമത്തില്‍ മടിക്കേരിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.


keywords:karnataka-mangaluru-tippu-jayanthi

Post a Comment

0 Comments

Top Post Ad

Below Post Ad