Type Here to Get Search Results !

Bottom Ad

കൊപ്പലിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വൻ ജനാവലി ;സംസ്കാരം 12.30 ന് നെല്ലിക്കുന്ന് വലിയ പള്ളിയിൽ


കാസർകോട് (www.evisionnews.in): ഇന്നലെ അന്തരിച്ച കൊപ്പൽ അബ്ദുല്ലയ്ക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ഒഴുകിയെത്തുന്നത് കാസർകോട്ടെ ജനജീവിതത്തിന്റെ വിവിധ തുറകളിലുള്ള വൻ ജനാവലി. ഇന്നലെ രാത്രി 12.30 മണിയോടെയാണ് കൊപ്പലിന്റെ മൃതദേഹം ആലുവയിൽ നിന്ന് നെല്ലിക്കുന്നിൽ ഗാർഡൻ ഹൌസിൽ എത്തിച്ചത്. അന്നേരം മുതൽ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. നിരവധി സ്ത്രീകളും പരേതന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. എം.എൽ.എ മാരായ എൻ എ നെല്ലിക്കുന്ന്, പി ബി അബ്ദുൽ റസ്സാഖ്, മുസ്ലിം ലീഗ് നേതാക്കളായ ചെർക്കളം അബ്ദുല്ല, സി ടി അഹമ്മദലി , എം സി കമറുദ്ധീൻ, എ അബ്ദുറഹ്മാൻ, പ്രമുഖ കരാറുകാരൻ കെ മൊയ്‌ദീൻ കുട്ടി ഹാജി, ഐ എൻ എൽ നേതാക്കളായ അസീസ് കടപ്പുറം, കെ എസ് ഫക്രുദീൻ, മുസ്തഫ തോരവളപ്പ്, സി പി എം ഏരിയ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ തുടങ്ങിയവർ വീട്ടിലെത്തി.

മുൻ എം.എൽ.എ സി എച്ച് കുഞ്ഞമ്പു അനുശോചിച്ചു. മൃതദേഹം നെല്ലിക്കുന്ന് മുഹിയദ്ധീൻ ജുമുഅത്ത് പള്ളിയിൽ ളുഹ്ർ നിസ്കാരത്തിന് ശേഷം ഖബറടക്കും.


keywords:kasaragod-koppal-abdulla-funeral-nellikunn

Post a Comment

0 Comments

Top Post Ad

Below Post Ad