Type Here to Get Search Results !

Bottom Ad

ബദിയടുക്ക-കിന്നിംഗാര്‍-സുള്ള്യപ്പദവ് റോഡ് പി ഡബ്ല്യു ഡി ഉന്നതല സംഘം സന്ദര്‍ശിച്ചു


ബദിയടുക്ക:(www.evisionnews.in) ഏഴ് വര്‍ഷമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ബദിയടുക്ക-കിന്നിംഗാര്‍-സുള്ള്യപ്പദവ് റോഡ് പി ഡബ്ല്യു ഡി കോഴിക്കോട് റീജിയണല്‍ സൂപ്രണ്ടന്റ് എഞ്ചിനിയര്‍ വിനീദിന്റെ നേതൃത്വത്തിലുള്ള ഉന്നതല സംഘം സന്ദര്‍ശിച്ചു. ഇന്‍വഷ്ടിക്കേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം നടത്തിയത്. കേരള-കര്‍ണ്ണാടക സംസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പാതയായതിനാല്‍ സര്‍ക്കാര്‍ അതീവപ്രാധാന്യമാണ് റോഡിന് നല്‍കുന്നതെന്ന് സൂപ്രണ്ടന്റ് എഞ്ചിനിയര്‍ വിനീദ് അറിയിച്ചു. 
കഴിഞ്ഞ രണ്ടുവര്‍ഷമായി നിരന്തരമായി ഈ റോഡിനു വേണ്ടി നാട്ടുകാരും വിവിധ സംഘടനകളും സമരം ചെയ്തു വരികയാണ്. മാഹിന്‍ കേളോട്ട് ചെയര്‍മാനായ ജനകീയ സമര സമിതിയും സമരം നടത്തിയിരുന്നു. അധികൃതര്‍ സന്ദര്‍ശനം നടത്തിയതോടുകൂടി റോഡിന്റെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന  പ്രതീക്ഷയിലാണ് ഇപ്പോള്‍ നാട്ടുകാര്‍. ഉന്നതല സംഘത്തോടൊപ്പം ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബാലകൃഷ്ണ ഷെട്ടി, അന്‍വര്‍ ഓസോണ്‍, അഷ്‌റഫ് മുനൂര്‍, രമേശ്, ഹനീഫ എന്നിവരും  സന്ദര്‍ശനത്തിലുണ്ടായിരുന്നു.


Keywords:badiyadukka-kinningar-sullyapadavu-road-retaring-pwd-officers-visit

Post a Comment

0 Comments

Top Post Ad

Below Post Ad