Type Here to Get Search Results !

Bottom Ad

ബ്ളാസ്റ്റേഴ്സ് റീചാർജായി; പൂനെ സിറ്റിയെ ഒന്നിതിരെ രണ്ട് ഗോളുകൾക്ക് തകർത്തു

കൊച്ചി:(www.evisionnews.in)ഐഎസ്എൽ ഫുട്ബോളിലെ നിർണായ മൽസരത്തിൽ എഫ്സി പുനെ സിറ്റിയെ ഒരു ഗോളിനു തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് സെമി സാധ്യത നിലനിർത്തി. ജയത്തോടെ പോയിന്റ് നിയലിൽ ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്തി. ഹോം മാച്ചിൽ ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്.തുടക്കത്തിൽതന്നെ പൂണെക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ബ്ലാസ്റ്റേഴ്സ് അവരെ പ്രതിരോധത്തിലാഴ്ത്തി. ഏഴാം മിനിറ്റിൽ ഡക്കൻസ് നെയ്സൺ കേരളത്തിനായി ആദ്യ ഗോൾ നേടിയതോടെ പൂനെ സമ്മർദ്ദത്തിലായി. പിന്നീട് പലതവണ പൂണെ ഗോൾമുഖത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ പ്രതിരോധത്തിൽ ഒന്നും ഫലം കണ്ടില്ല. ആദ്യ പകുതിയിൽ പൂണെയ്ക്ക് ഗോളൊന്നും നേടാനായില്ല.രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ മികച്ച കളിതന്നെ പുറത്തെടുത്തു. പലതവണ ഗോൾമുഖത്തേക്ക് പന്ത് അടിച്ചുവിട്ടു. ഗോൾവല അനക്കാനായില്ലെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം പൂണെയെ കൂടുതൽ പ്രതിരോധത്തിലാഴ്ത്തി. ഒടുവിൽ 57-ാം മിനിറ്റിൽ ആരോൺ ഹ്യൂസ് കേരളത്തിനായി രണ്ടാം ഗോൾ നേടി. സി.കെ.വിനീതിന്റെ കൃത്യമായ പാസിലൂടെയാണ് ഹ്യൂസ് കേരളത്തിനായി ഗോൾ നേടിയത്. ഇതോടെ കളി പൂനെ യുടെ കയ്യിൽനിന്നും വിട്ടുപോയി.

82-ാം മിനിറ്റിൽ പൂനെയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച ഫ്രീകിക്കിലൂടെ പൂണെ ആദ്യ ഗോൾ മടക്കി. 95-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അനിബാൽ റോഡ്രിഗ്സ് ക്യത്യമായി പോസ്റ്റിലെത്തിച്ചു. രണ്ടു ഗോളിന്റെ വിജയം മുന്നിൽ കണ്ട ബ്ലാസ്റ്റേഴ്സിന് ഇതു തെല്ലു നിരാശയേകിയെങ്കിലും ഒരു ഗോളിന്റെ വിജയം ശരിക്കും മഞ്ഞപ്പട ആസ്വദിച്ചു.




keywords-isl-blasters win-pune city-kochi

Post a Comment

0 Comments

Top Post Ad

Below Post Ad