Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം നടന്നാല്‍ സസ്‌പെന്‍ഷന്‍; കോഴിക്കോട് എന്‍.ഐ.ടി കോളേജ് സര്‍ക്കുലര്‍ വിവാദമായി


കോഴിക്കോട് (www.evisionnews.in): ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ നടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കോഴിക്കോട് എന്‍.ഐ.ടി കോളേജ്. ക്യാംപസില്‍ ആണ്‍പെണ്‍ സൗഹൃദം പാടില്ലെന്ന് കാണിച്ച് കോഴിക്കോട് എന്‍.ഐ.ടിയിലെ പെണ്‍കുട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് ഹോസ്റ്റലിലെ വാര്‍ഡനാണ്. റെസിഡന്‍ഷ്യല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാമ്പസിനുള്ളില്‍ ആണ്‍കുട്ടികളോടൊപ്പം നടക്കാന്‍ പാടില്ലെന്നു കാട്ടി വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കാണ് വാര്‍ഡന്‍ എസ് ഭുവനേശ്വരി നോട്ടീസ് നല്‍കിയത്. വിവാദമായതോടെ നോട്ടീസ് പിന്‍വലിച്ചെങ്കിലും പരിഷ്‌കാരത്തില്‍ മാറ്റമില്ലെന്നാണ് വാര്‍ഡന്റെ നിലപാട്.


ആണ്‍കുട്ടികളുടെ കൂടെ നടക്കരുതെന്നും അഥവാ നടക്കുന്നത് കണ്ടാല്‍ കനത്ത ശിക്ഷ നല്‍കുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. താക്കീത് നോട്ടീസ് എന്ന തലക്കെട്ടോടെ ഈ മാസം 22 നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സര്‍ക്കുലറില്‍ പറയുന്നത് ഇപ്രകാരമാണ്. ;വനിതാ ഹോസ്റ്റലുകളിലെ കുട്ടികള്‍ റസിഡന്‍ഷ്യല്‍ കാംപസില്‍ ആണ്‍കുട്ടികളുമൊത്ത് നടക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ധാരാളം പരാതികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ക്യാംപസിനുള്ളില്‍ ഏതെങ്കിലും പെണ്‍കുട്ടിയെ ആണ്‍കുട്ടിയോടൊപ്പം കണ്ടാല്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷകള്‍ക്ക് വിധേയമാക്കുന്നതാണ്. 

എന്നാല്‍ സര്‍ക്കുലറിനെതിരെ എന്‍.ഐ.ടിയിലെ പൂര്‍വവിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു നടക്കുന്നതില്‍ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ലെന്നും അഥവാ ഒന്നിച്ചു നടന്നാല്‍ തന്നെ പെണ്‍കുട്ടിക്കെതിരേ മാത്രം നടപടിയെടുക്കുമെന്നു പറയുന്ന വാര്‍ഡന്റെ വാക്കുകള്‍ കടുത്ത ലിംഗവിവേചനമാണെന്നുമാണ് ഇതിനെതിരെ പ്രതികരിക്കുന്നവര്‍ പറയുന്നത്. 
പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വാര്‍ഡന്റെ നടപടി ദയനീയമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തും പറഞ്ഞു.




keywords:kerala-kozhikode-girls-boys-suspension-circular

Post a Comment

0 Comments

Top Post Ad

Below Post Ad