Type Here to Get Search Results !

Bottom Ad

മത്സ്യ ബന്ധനത്തിനിടയിൽ കടലിൽ വീണ് കീഴൂര്‍ സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.in):മത്സ്യ ബന്ധനത്തിനിടയിൽ കടലിൽ വീണ് കീഴൂര്‍ സ്വദേശി മരിച്ചു. കീഴൂര്‍ കടപ്പുറം മൈഥിലി ഹൗസില്‍ പരേതനായ കറുപ്പന്റെ മകന്‍ ദാസ(56)നാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കീഴൂര്‍ കടലിലാണ് അപകടം. നാല് തോണികളിലായി 48 പേർ കടലില്‍ പോയതായിരുന്നു. വലയെറിയുന്നതിനിടെ ദാസന്‍ കടലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ തിരച്ചില്‍ നടത്തി ദാസനെ പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

പരേതയായ പവിത്രയാണ് അമ്മ. ഭാര്യ:നാരായണി. മക്കള്‍: സുമേഷ്, സുധീഷ (ഇരുവരും മത്സ്യത്തൊഴിലാളികള്‍), സുമിത. മരുമകന്‍: അനി കുമ്പള. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, പ്രേമ, ചന്ദ്രിക, ഗീത, സുധാകരന്‍, പരേതരായ പത്മനാഭന്‍, ദിവാകരന്‍, കമലാകരന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad