ചട്ടഞ്ചാല്‍ (www.evisionnews.in)): ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേള തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രജിസ്ട്രേഷന്‍ ശനിയാഴ്ച നടന്നു. ഏഴ് ഉപജില്ലയില്‍നിന്നായി 3130 വിദ്യാര്‍ഥികളും 500 അധ്യാപകരും പങ്കെടുക്കും. 40 പേര്‍ അപ്പീല്‍ വഴിയാണ് മത്സരത്തിനെത്തുന്നത്. തിങ്കളാഴ്ച രാവിലെ പത്തിന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനാകും. പ്രവൃത്തിപരിചയ മേള സെമിനാര്‍ ടി ആര്‍ ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ ഒമ്പതുമുതല്‍ പ്രവൃത്തിപരിചയ മേള, സാമൂഹ്യശാസ്ത്ര മേള, ഐടി മേള എന്നിവയും ചൊവ്വാഴ്ച രാവിലെ ശാസ്ത്ര, ഗണിതശാസ്ത്ര മേള എന്നിവയും നടക്കും. പ്രവൃത്തിപരിചയ മേളയിലുണ്ടാക്കിയ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് സമാപനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
keywords:kasaragod-chattanchal-district-science-fair-chattanchal
Post a Comment
0 Comments