കുമ്പള (www.evisionnews.in): വിവരാവകാശ നിയമം ലംഘിച്ചതിനു കുമ്പള പഞ്ചായത്ത് സെക്രട്ടറിയെ മുഖ്യവിവരാവകാശ കമ്മീഷന്‍ വിന്‍സന്‍.എം പോള്‍ 5000രൂപ പിഴ ശിക്ഷിച്ചു.
കുമ്പള പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് തൊഴിലുറപ്പു രജിസ്ട്രേഷന്‍ ലിസ്റ്റ്, കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള തൊഴിലുറപ്പു പണിയുടെ വിവരങ്ങള്‍, മാസ്റ്റര്‍ റോള്‍ പകര്‍പ്പ് എന്നിവ ആവശ്യപ്പെട്ടു ബി.സുബ്രഹ്മണ്യ നായക്ക് വിവരാവകാശ നിയമമനുസരിച്ചു കുമ്പള പഞ്ചായത്ത് സെക്രട്ടറിക്കു അപേക്ഷ നല്‍കിയിരുന്നു.
ഈ അപേക്ഷയില്‍ നിയമപരമായി മറുപടി നല്‍കേണ്ട സമയപരിധികഴിഞ്ഞിട്ടും സെക്രട്ടറി മറുപടി നല്‍കിയില്ല. അതു സംബന്ധിച്ചു സംസ്ഥാന വിവരാവകാശ കമ്മീഷനു സുബ്രഹ്മണ്യനായിക് പിന്നീടു പരാതി കൊടുത്തു. തുടര്‍ന്നു കണ്ണൂരില്‍ നടന്ന കമ്മീഷന്‍ സിറ്റിംഗില്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ പഞ്ചായത്ത് സെക്രട്ടറിയെ താക്കീതു ചെയ്യുകയും അപേക്ഷയില്‍ ആവശ്യപ്പെട്ട രേഖകള്‍ അപേക്ഷകനു നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ആയിരുന്നു. ആ നിര്‍ദ്ദേശവും ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പിഴ ശിക്ഷ.

Post a Comment
0 Comments