Type Here to Get Search Results !

Bottom Ad

മാവോയിസ്റ്റ് ബന്ധം: കാസര്‍കോട് ജില്ലയില്‍ ദമ്പതികളടക്കം നിരവധി പേര്‍ നിരീക്ഷണത്തില്‍


കാസര്‍കോട് (www.evisionnews.in): നിലമ്പൂരില്‍ പൊലീസ് വെടിവെയ്പില്‍ രണ്ടു മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ നിരവധി പേര്‍ പൊലീസ് നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടു പേര്‍ ദമ്പതികളാണ്.
നേരത്തെ കാസര്‍കോട് ജില്ലയില്‍ നക്സല്‍ അനുകൂല പ്രവര്‍ത്തകര്‍ സജീവമായിരുന്നു. കെ വേണുവും ഫിലിപ്പ് എം പ്രസാദും സായുധ പോരാട്ട വീഥിയില്‍ സജീവമായിരുന്ന കാലത്തായിരുന്നു ഇത്.
എന്നാല്‍ കേരളത്തിലെ മാവോയിസ്റ്റു പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായി തൃശൂര്‍ സ്വദേശി രൂപേഷ് എത്തിയതോടെ പുതുതലമുറയില്‍പെട്ട നിരവധി പേര്‍ ഈ രംഗത്ത് എത്തിയിട്ടുണ്ടെന്നും അധികൃതര്‍ കണക്കു കൂട്ടുന്നു. തിമിരി സ്വദേശിയും തൃക്കരിപ്പൂരിലെ ഒരു മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകനും രൂപേഷുമായി ബന്ധം ഉണ്ടാക്കുകയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് യുവ തലമുറയ്ക്കിടയില്‍ മാവോയിസ്റ്റ് ബന്ധം ശക്തമാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്. സംഘത്തിനു ജില്ലയില്‍ ഒട്ടേറെ സ്ലീപ്പിംഗ് സെല്ലുകള്‍ ഉണ്ടെന്നും ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


key words: kasaragod-maoist-gang-police-observation

Post a Comment

0 Comments

Top Post Ad

Below Post Ad