Type Here to Get Search Results !

Bottom Ad

ഇടത് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം : കെ.പി.ശ്രീശന്‍


ബന്തടുക്ക:(www.evisionnews.in) കൊലയാളികളെ ന്യായീകരിക്കുന്ന ഇടതു സര്‍ക്കാറിന്റെ ഫാസിസ്റ്റ് നിലപാടാണ് സംസ്ഥാനത്തില്‍ കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.പി.ശ്രീശന്‍ പറഞ്ഞു. ബിജെപി ഉദുമ മണ്ഡലം ദീന്‍ദയാല്‍ ഉപദ്ധ്യായ പ്രവര്‍ത്തക പരിശീലന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യുകയെന്ന ജനാധിപത്യ വിരുദ്ധ നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തി കൊണ്ടിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ പദവിയില്‍ നിന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരാന്‍ പിണറായി വിജയന് ആയിട്ടില്ല. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കൈകൊള്ളുന്നത്. ഘടക കക്ഷികള്‍ക്കു പോലും സുരക്ഷിതത്വം ഇല്ലാതായിരിക്കുന്നു. ദിശാബോധം നല്‍കേണ്ട സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളുടേയും തെറ്റായ നയമാണ് സംസ്ഥാനത്ത് അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പുല്ലൂര്‍ കുഞ്ഞിരാമന്‍, വൈസ് പ്രസിഡണ്ടുമാരായ സദാനന്ദ റൈ, കാര്‍ത്ത്യായണി, സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.കെ.കുട്ടന്‍, അഡ്വ.ബി.രവീന്ദ്രന്‍, ബി.ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.ബാബുരാജ് സ്വാഗതവും ജയകുമാര്‍ മാനടുക്കം നന്ദിയും പറഞ്ഞു.






keywords-bjp-k p sreeshan-the left government  

Post a Comment

0 Comments

Top Post Ad

Below Post Ad