തിരുവനന്തപുരം (www.evisionnews.in): വ്യാപാരികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല കടയടപ്പ് സമരം പിന്‍വലിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായി. കടയടപ്പ് സമരം പിന്‍വലിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞത്. തുടര്‍ന്നാണ് കുമ്മനത്തിന്റെ രഹസ്യ ഉറപ്പ് ചര്‍ച്ചയായതും, ഇത് നിഷേധിച്ച് കുമ്മനം തന്നെ രംഗത്ത് എത്തിയതും.
തിങ്കളാഴ്ച്ച രാവിലെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിക്കുന്ന കാര്യം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍ മാധ്യമങ്ങളെ അറിയിച്ചത്. കുമ്മനം രാജശേഖരന്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നും മണ്ഡലകാലം കണക്കിലെടുത്തുമാണ് സമരം പിന്‍വലിക്കുന്നതെന്ന് സൂചിപ്പിച്ച് കുമ്മനം നല്‍കിയ ഉറപ്പ് നസറുദ്ദീന്‍ വെളിപ്പെടുത്തുന്നത്. ഉദ്യോഗസ്ഥന്‍മാര്‍ ഇനിയും കടയില്‍ കയറി വന്നാല്‍ അവരുടെ ഫോട്ടോ എടുത്ത് മേലോട്ട് കൊടുത്താല്‍ നടപടികള്‍ എടുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് നസറുദ്ദീന്‍ വ്യക്തമാക്കിയത്.
കേന്ദ്രഗവണ്‍മെന്റ് ഉദാരമായ വ്യവസ്ഥയില്‍ നോട്ടുകള്‍ എടുത്തുകൊള്ളാമെന്നും ഡിസംബര്‍ 30 വരെ കൈവശം വെക്കാമെന്നും ഉദ്യോഗസ്ഥന്‍മാരെ വെച്ച് പീഡിപ്പിക്കുകയില്ലെന്നുമുളള കുമ്മനം രാജശേഖരന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം ഉപേക്ഷിച്ചത്. ഉദ്യോഗസ്ഥന്‍മാര്‍ ഇനിയും കടയില്‍ കയറി വന്നാല്‍ അവരുടെ ഫോട്ടോ എടുത്ത് മേലോട്ട് കൊടുത്താല്‍ നടപടികള്‍ എടുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ടാക്സ് അടക്കാന്‍ സര്‍ക്കാര്‍ സമയം നീട്ടിത്തരുകയും ചെയ്തിരുന്നു. എല്ലാവരുടെ അഭ്യര്‍ത്ഥന മാനിച്ചും ശബരിമല സീസണ്‍ കണക്കിലെടുത്തുമാണ് കടമുടക്കം ഉപേക്ഷിക്കുന്നത്. വ്യാപാരികളുടെ സംസ്ഥാന സെക്രട്ടറിയേറ്റ് കൂടിയാണ് ഇതാലോചിച്ച് തീരുമാനമെടുത്തത്.
കുമ്മനം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കടമുടക്കം ഉപേക്ഷിക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞതിനെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കും കുമ്മനത്തിന് എതിരെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികള്‍ക്ക് ഇക്കാര്യത്തില്‍ ഒരുറപ്പ് നല്‍കാന്‍ എന്താണ് ബിജെപിക്കുളള അധികാരമെന്നായിരുന്നു ഐസക്കിന്റെ ചോദ്യം.
keywords:kerala-thiruvananthapuram-bjp-kummanam-tnasruddeen
Post a Comment
0 Comments