തലശ്ശേരി (www.evisionnews.in): നോട്ട് മാറുന്നതിന് ബാങ്കിലെത്തിയ കെഎസ്ഇബി ഓവര്‍സിയര്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണുമരിച്ചു. പിണറായി സബ്‌സ്റ്റേഷനിലെ ഓവര്‍സിയര്‍ മക്രേരി പിലാഞ്ഞിയിലെ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ കെ.കെ ഉണ്ണി(48) യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ സ്റ്റേറ്റ്ബാങ്ക് ട്രാവന്‍കൂര്‍ തലശേരി നാരങ്ങാപ്പുറം ശാഖകെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് മരണം. പിഎഫ് ലോണായി അഞ്ചരലക്ഷംരൂപ എസ്ബിടിയില്‍ നിന്ന് ബുധനാഴ്ച വാങ്ങിയിരുന്നു. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകളാണ് ലഭിച്ചത്. രാത്രിയോടെ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതോടെ പ്രയാസത്തിലായിരുന്നു.
വ്യാഴാഴ്ച രാവിലെ എസ്ബിടി തലശേരി ശാഖയില്‍ നോട്ടുമായി എത്തിയെങ്കിലും തിരക്ക്മൂലം മാറാന്‍ സാധിച്ചില്ല. വെള്ളിയാഴ്ച രാവിലെയെത്തി നോട്ട്മാറാനായി ടോക്കണ്‍ വാങ്ങിയിരുന്നു. ഇതിനിടയില്‍ കെട്ടിടത്തിന് മുകളിലേക്ക് മൊബൈല്‍ ഫോണില്‍ സംസാരിച്ചു പോവുന്നതിനിടയില്‍ തുറന്നിട്ട ജനലില്‍ കൂടി പുറത്തേക്ക് വീണതാണെന്ന് കരുതുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment
0 Comments