Type Here to Get Search Results !

Bottom Ad

ഇന്ത്യയിലെ സ്വത്ത് വിവരം വെളിപ്പെടുത്തി വിജയ് മല്യ; കയ്യിലുള്ളത് 16,440 രൂപ, ബാങ്കില്‍ 12.6 കോടി


ന്യൂഡല്‍ഹി (www.evisionnews.in): സുപ്രിംകോടതി ആവശ്യപ്പെട്ടത് പ്രകാരം വിവാദ മദ്യ വ്യവസായി വിജയ് മല്യ സ്വത്ത് വിവരം വെളിപ്പെടുത്തി. തന്റെ കയ്യിലുള്ളത് 16,440 രൂപയാണെന്നും ബാങ്ക് അക്കൗണ്ടിലുള്ളത് 12.6 കോടി രൂപയാണെന്നുമാണെന്നാണ് മല്യ പറയുന്നത്. അതേസമയം തന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് അറ്റാച്ച് ചെയ്തിരിക്കുകയാണെന്നും മല്യ പറയുന്നു.

വിദേശത്ത് 52 ലക്ഷം ഡോളറിന്റെ നിക്ഷേപമാണുള്ളത്. എന്നാല്‍ വിദേശത്തെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളോ കയ്യിലുള്ള പണത്തിന്റെ അളവോ മല്യ വെളിപ്പെടുത്തിയിട്ടില്ല.

മല്യ നാലാഴ്ച്ചക്കകം മുഴുവന്‍ സ്വത്തുവിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad