Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വകലാശാലയിലെ കൂട്ട ആത്മഹത്യാ ഭീഷണിസമരം നിര്‍ത്തിവെച്ചു


കാസര്‍കോട്:(www.evisionnews.in) പെരിയയിലെ കേന്ദ്രസര്‍വകലാശാല കെട്ടിടത്തിന്റെ മുകളില്‍ കയറി പദ്ധതി പ്രദേശത്ത് നിന്ന് കൂടിയൊഴിക്കപ്പെട്ടവരുടെ ആത്മഹത്യാ ഭീഷണി സമരം അവസാനിപ്പിച്ചു. ആര്‍.ഡി.ഒയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ആത്മഹത്യാശ്രമത്തില്‍ നിന്നും പിന്മാറിയത്. ഒക്ടോബര്‍ 14ന് ഇതുസംബന്ധിച്ച് ചര്‍ച്ചനടത്താമെന്നും ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തുന്ന കേന്ദ്രമന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കാമെന്നും ആര്‍.ഡി.ഒ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. 
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് പതിനഞ്ച് കുടുംബങ്ങളിലെ പതിനഞ്ചു പേര്‍ കാമ്പസിലെ അഞ്ചുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. സ്ഥലത്ത് നിന്ന് കുടിയൊഴിക്കപ്പെടുമ്പോള്‍ സര്‍വകലാശാലയും സര്‍ക്കാറും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, നിര്‍മാണത്തിലിരിക്കുന്ന പുതിയ കിടപ്പാടങ്ങളിലേക്ക് റോഡ് നിര്‍മിക്കുക, സര്‍വകലാശാലയില്‍ യോഗ്യതകള്‍ക്കനുസരിച്ച് തൊഴില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കി സമരം തുടങ്ങിയത്.
key word ;central-unvrcty-kerala-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad