Type Here to Get Search Results !

Bottom Ad

ഗള്‍ഫിലേക്ക് പോകുന്ന ഇ വിഷന്‍ സംഘത്തിന് യാത്രയയപ്പ്


കാസര്‍കോട് (www.evisionnews.in): ഇ-വിഷന്‍ ന്യൂസിന്റെ പ്രചാരണാര്‍ത്ഥം ഗള്‍ഫിലേക്ക് പോകുന്ന ഇ വിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ഞായറാഴ്ച ഓഫീസില്‍ സ്റ്റാഫ് അംഗങ്ങള്‍ യാത്രയപ്പ് നല്‍കി. മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട്, ബോര്‍ഡ് അംഗങ്ങളായ ഹാരിസ്

പട്‌ള, ഖയ്യൂം മാന്യ, അഷ്‌റഫ് നാല്‍ത്തടുക്ക തുടങ്ങിയവര്‍ക്കാണ് യാത്രയപ്പ് നല്‍കിയത്. ആനുകാലിക സംഭവങ്ങള്‍ വിദേശമലയാളികളുമായി സംവദിക്കാനും ഗള്‍ഫ് ഇ-വിഷന്റെ പ്രചാരണ പ്രവര്‍ത്തനത്തിനുമാണ് യാത്ര.

യാത്രയയപ്പ് യോഗത്തില്‍ കെ.എസ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റഫീഖ് കേളോട്ട്, ഹാരിസ് പട്‌ള, ഷംസുദ്ദീന്‍ കിന്നിംഗാര്‍, എം.എ നജീബ്, ഖയ്യൂം മാന്യ, അഷ്റഫ് നാല്‍ത്തടുക്ക, അഫീന, ഖുബ്‌റ എന്നിവര്‍ സംസാരിച്ചു. നവാസ് കുഞ്ചാര്‍ സ്വാഗതവും മുര്‍ഷിദ് സംസം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad