Type Here to Get Search Results !

Bottom Ad

മുത്തലാഖില്‍ മുസ്ലിം ലീഗ് അഭിപ്രായം പറയണം: ഒഴിഞ്ഞുമാറരുതെന്ന് മന്ത്രി കെ.ടി ജലീല്‍

മലപ്പുറം (www.evisionnews.in): മുത്തലാഖ് വിഷയത്തില്‍ അഭിപ്രായം പറയാതെ മുസ്ലിം ലീഗ് ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് മന്ത്രി കെ.ടി ജലീല്‍. പണ്ഡിതര്‍ അഭിപ്രായം പറയട്ടെയെന്നാണ് ലീഗിന്റെ നിലപാട്. ബാബറി മസ്ജിദ് വിഷയത്തിലും മറ്റും ലീഗ് നിലപാട് ഇങ്ങനെയായിരുന്നില്ലല്ലോ. എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്നവര്‍ ഇക്കാര്യത്തില്‍ മാത്രം മൗനംപാലിക്കുന്നത് ശരിയല്ല. മുത്തലാഖ് നിര്‍ത്തലാക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. 'സതി' പോലുള്ള അനാചാരമാണ് മുത്തലാഖും. 

സതി എന്താണെന്ന് സമൂഹം തിരിച്ചറിയുകയും അത് നിര്‍ത്തലാക്കുകയും ചെയ്തു. ഇത്തരത്തില്‍ മുസ്ലിം സമൂഹം മുത്തലാഖിനെ എതിര്‍ക്കുമെന്നാണ് വിശ്വാസം. ഭാവിയിലെങ്കിലും മുസ്ലിം ലീഗ് നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad