Type Here to Get Search Results !

Bottom Ad

ശശികല ടീച്ചര്‍ക്കെതിരായ അഭിഭാഷകന്റെ പരാതി: നിയമോപദേശത്തിനയച്ച പോലീസ് നടപടിയില്‍ ദുരൂഹത

കാസര്‍കോട് (www.evisionnews.in): ഹിന്ദു ഐക്യവേദി നേതാവിന്റെ വര്‍ഗീയ വിഷംചീറ്റലിനെതിരെ പ്രമുഖ അഭിഭാഷകനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുമായ സി. ഷുക്കൂര്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം തേടുന്ന പോലീസ് നടപടിയില്‍ ദുരൂഹതയേറുന്നു. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനാണ് കെ.പി ശശികല ടീച്ചറുടെ മതവിദ്വേഷ പ്രസംഗത്തിനെതിരെ അഡ്വ ഷുക്കൂര്‍ ഒരാഴ്ചമുമ്പ് പരാതി നല്‍കിയത്. 

അതേസമയം, ഷുക്കൂര്‍ മതവിദ്വേഷ പ്രസംഗം നടത്തിയ മുസ്ലിം മതപ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതി നല്‍കിയ ഉടനായിരുന്നു ഷംസുദ്ദീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ശശികല ടീച്ചര്‍ക്കെതിരെ പരാതി നല്‍കിയപ്പോള്‍ പരാതി സംബന്ധിച്ച് നിയമോപദേശം തേടാന്‍ പോയ ജില്ലാ പോലീസ് മേധാവിയുടെ നടപടി വിചിത്രവും അനുചിതവുമാണെന്ന് ഷുക്കൂര്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 

പരാതി കിട്ടിയ ഉടന്‍ എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ അസാംഗത്യമില്ല. അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെങ്കില്‍ തള്ളിക്കളയുകയുമാകാം. ഇതാണ് പൊതുരീതിയും നടന്നുവരുന്ന നടപടികളും. എന്നാല്‍ ശശികല ടീച്ചറുടെ കാര്യമായപ്പോള്‍ കാസര്‍കോട് പോലീസ് മലക്കം മറിഞ്ഞതിലാണ് ഏവരിലും അത്ഭുതവും ചില കേന്ദ്രങ്ങളില്‍ പ്രതിഷേധവും ഉളവാക്കിയിട്ടുള്ളത്. 

ഷുക്കൂറിന്റെ പരാതിയില്‍ കേസെടുക്കാതെ പരാതി കൈവശം വെച്ച് മനപ്പൂര്‍വം നടപടിയെടുക്കാതെ സംഗതി വലിച്ചുനീട്ടുന്ന പോലീസ് നടപടിക്കെതിരെയും നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. അഴീക്കോട് എംഎല്‍എ കെ.എം ഷാജി ഇതു സംബന്ധിച്ച് ഫേസ് ബുക്കിലിട്ട പോസ്റ്റും വൈറലായി നവമാധ്യമങ്ങളില്‍ കത്തിപ്പടരുന്നുണ്ട്. ഷുക്കൂറിന്റെ പരാതിയില്‍ കാസര്‍കോട് ഡെപ്യൂ. പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയിട്ടുള്ളത്.

Keywords: Kasaragod-news-shukoor-sasikala-police-chief

Post a Comment

0 Comments

Top Post Ad

Below Post Ad