Type Here to Get Search Results !

Bottom Ad

മകന് പോലീസിന്റെ ക്രൂരമര്‍ദനം: പരാതിയുമായി മാതാവ് പോലീസ് കംപ്ലയിന്‍സ് അതോറിറ്റിയില്‍


കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ത്ഥിയായ മകനെ പോലീസുകാര്‍ കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി മാതാവ് പോലീസ് കംപ്ലയിന്‍സ് അതോറിറ്റിയില്‍. നെല്ലിക്കുന്ന് കടപ്പുറത്തെ മുഹമ്മദ് അലിയുടെ ഭാര്യ നൂര്‍ജഹാനാണ് 19കാരനായ മകനെ അഞ്ചുമാസം മുമ്പ് പോലീസ് മര്‍ദിച്ചെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് അതോറിറ്റിക്ക് പരാതി നല്‍കിയത്.

കാസര്‍കോട് നഗരത്തില്‍ അക്കൗണ്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥിയും നഗരത്തിലെ മൊബൈല്‍ കടയില്‍ റിപ്പയറിംഗ് ജോലിയും ചെയ്തിരുന്ന മുഹമ്മദ് മഷ്ഹൂര്‍ നിഹാദിനെയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജീപ്പില്‍ കയറ്റി സ്‌റ്റേഷനില്‍ കൊണ്ടുപോവുകയും പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തത്. മകനെ കാണാനില്ലെന്ന് നൂര്‍ജഹാന്‍ അറിയിച്ചപ്പോള്‍ കടയുടമയാണ് പോലീസ് സ്റ്റേഷനില്‍ നിന്നും നിഹാദിനെ വിടുതല്‍ വാങ്ങി വീട്ടിലെത്തിച്ചത്. പിറ്റേന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു ശേഷം ജോലികിട്ടി ദുബൈയില്‍ പോയെങ്കിലും കടുത്ത തലവേദന കാരണം ബുദ്ധിമുട്ടുകയാണെന്ന് മകന്‍ അറിയിച്ചതായി നൂര്‍ജഹാന്‍ പരാതിയില്‍ പറഞ്ഞു. നിഹാദിന്റെ പിതാവ് മുഹമ്മദ് അലി ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്.

Keywords: Kasaragod-police-case-nellikkunnu

Post a Comment

0 Comments

Top Post Ad

Below Post Ad