Type Here to Get Search Results !

Bottom Ad

അക്രമ രാഷ്രീയത്തിന് വിദ്യാര്‍ത്ഥികള്‍ ബാലറ്റിലൂടെ മറുപടി പറയും: എം എസ് എഫ്


കാസര്‍കോട്:(www.evisionnews.in) ഗവ.കോളേജില്‍ ഒക്ടോബര്‍ 7ന് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തോല്‍വി മുന്നില്‍ കണ്ട എസ്.എഫ്.ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സഹായത്തോടെ എംഎസ്എഫ് -കെ എസ് യു സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ഗുണ്ടായിസത്തിന് ഗവ:കോളേജിലെ വിദ്യാര്‍ത്ഥികള്‍ ബാലറ്റിലൂടെ മറുപടി പറയണമെന്ന് എം എസ് എഫ് നേതാക്കള്‍ പ്രസ്താവിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് എം എസ് എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിംബംബ്രാണി, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, എം എസ് എഫ് ജില്ലാ സെക്രട്ടറി ഉസാം പള്ളങ്കോട്, ഹമീദ് സി.ഐ, റഫീഖ് വിദ്യാനഗര്‍, അഷറഫ് ബോവിക്കാനം, താഹ തങ്ങള്‍,അന്‍സാഫ് കുന്നില്‍, ഷഹലുദ്ധീന്‍, തബ് ഷീര്‍, നൗഫല്‍, നുമാന്‍ എന്നിവര്‍ സംബന്ധിച്ചു, സെക്രട്ടറി നവാസ് കുഞ്ചാര്‍ സ്വാഗതവും നിസാം ഹിദായത്ത് നഗര്‍ നന്ദിയും പറഞ്ഞു.

keywords : kasaragod-attack-politics-ballet-msf

Post a Comment

0 Comments

Top Post Ad

Below Post Ad