Type Here to Get Search Results !

Bottom Ad

സി എച്ചിന്റെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്ക് എക്കാലവും പ്രസക്തിയുണ്ട് - എം എസ് എഫ്


മൊഗ്രാല്‍പുത്തൂര്‍:(www.evisionnews.in) മുന്‍ മുഖ്യ മന്ത്രി സി.എച്ച് മുഹമ്മദ് കോയ യുടെ രാഷ്ട്രീയ ദര്‍ശനത്തിന് എക്കാലവും പ്രസക്തിയുണ്ടെന്ന്. എം എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമിറ്റി നടത്തിയ അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് സി എച്ച് നല്‍കിയ സംഭാവന വലുതാണ്.കേരള സര്‍സയ്യദായിരുന്നു സി എച്ചെന്ന് 33ാം ചരമ വാര്‍ഷിക ദിനാചരണ സംഗമം വിലയിരുത്തി. മുസ്ലീം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നെജീബ് അനുസ്മരണ പ്രാഭഷണം നടത്തി. എം എസ് എഫ് പഞ്ചായത്ത് ജ.സെക്രട്ടറി ഇര്‍ഫാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. അല്‍ത്താഫ് ചൗക്കി, ഇജാസ് കമ്പാര്‍, സദ്ദാഫ് എരിയാല്‍, സഫുവാന്‍ മൊഗ്രര്‍,ബദറുദ്ധീന്‍,റഫീഖ് പുത്തൂര്‍,മുബസിര്‍ പുത്തൂര്‍ പ്രസംഗിച്ചു.

keywords : ch-political-views-msf

Post a Comment

0 Comments

Top Post Ad

Below Post Ad