കാസര്‍കോട്.(www.evisionnews.in)സാമൂഹ്യ ഐക്യ ദാര്‍ഢ്യ പക്ഷാചരണ ഭാഗമായി പട്ടികജാതി വികസന വകുപ്പ് കിദൂര്‍ കുണ്ടങ്കാരടുക്ക സ്വയം പര്യാപ്ത ഗ്രാമത്തില്‍ ബ്ലോക്ക്തല ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജാതീയതയില്‍ നിന്ന് മാനവീകതയിലേക്ക് എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വ്യത്യസ്ത രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ആശയങ്ങള്‍ പങ്ക് വെച്ചു. പട്ടിക വിഭാഗത്തിന്റെ അവകാശങ്ങളും ക്ഷേമ പദ്ധതികളും വിശദീകരിച്ച് നടന്ന സെമിനാറില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീതാ ഷെട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.കെ ആരിഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സത്യ ശങ്കര ഭട്ട്, ജനീര്‍ദ്ദന, വാര്‍ഡ് മെമ്പര്‍ അരുണ ആള്‍വ, മഞ്ചുനാഥ് ആള്‍വ, ലോക്‌നാഥ് പ്രസംഗിച്ചു. എസ്.സി.ഡി.ഒ ബഷീര്‍ പി.ബി സ്വാഗതവും കെ ചന്ദ്ര നന്ദിയും പറഞ്ഞു. പക്ഷാചരണ ഭാഗമായി കാസര്‍കോട് ബ്ലോക്ക് മുനിസിപ്പല്‍ പരിധിയിലെ അഞ്ച് ഹോസ്റ്റലുകളില്‍ ശുചീകരണ പരിപാടിയും ബോധ വല്കരണവും നടന്നു. പ്രധാന കോളനികളില്‍ ബോധ വത്കരണം നോക്കും. 14ന് കാഞ്ഞങ്ങാട്ട് വെച്ചാണ് ജില്ലാ സമാപനം.

Post a Comment
0 Comments