Type Here to Get Search Results !

Bottom Ad

ഹൈക്കോടതിയില്‍ മാധ്യമങ്ങളെ വിലക്കില്ല: ചീഫ് ജസ്റ്റിസ്


കൊച്ചി (www.evisionnews.in) : കേരള ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് അഡ്വക്കറഅറ് ജനറല്‍ സുധാകര പ്രസാദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചീഫ് ജസ്റ്റിസ് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേഷ പ്രകാരമാണ് എ.ജി ചീഫ് ജസ്റ്റിസിനെ കണ്ടത്. 

മൂന്നു ദിവസം മുമ്പാണ് ഹൈക്കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ വളഞ്ഞിട്ടാക്രമിക്കാന്‍ ശ്രമിച്ചത്. ഈ ആക്രമണ സംഭവം നില നില്‍ക്കുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങളുടെ ലംഘനമായിരുന്നു. ഇതിനെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സുപ്രിം കോടതിയും ഒരു വിഭാഗം അഭിഭാഷകരുടെ ഗുണ്ടാ മനോഭാവത്തിനെതിരെ പ്രതികരിച്ചിരുന്നു.

Keywords: High-court-media-allowed-chief-jestis
Tags

Post a Comment

0 Comments

Top Post Ad

Below Post Ad