കുമ്പള (www.evisionnews.in): കൊടിയമ്മയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വീട്ടില്‍ തീപിടിത്തമുണ്ടായി. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കൊടിയമ്മ ചക്രം പള്ളത്തെ ടി.കെ മൊയ്തീന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച 9 മണിയോടെയാണ് സംഭവം. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങളൊക്കെ കത്തി നശിച്ചു. വീടിന്റെ ഒരു ഭാഗം കത്തി നശിച്ചിട്ടുണ്ട്. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
കൊടിയമ്മയില്‍ വീട്ടിൽ അഗ്നിബാധ; ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിനശിച്ചു
15:32:00
0
Tags

Post a Comment
0 Comments