Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in) : മാതാവിനൊപ്പം ഓട്ടോയില്‍ ഇരിക്കുകയായിരുന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തിങ്കളാഴ്ച വൈകിട്ട് നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി നടയ(65)യെ പൊലീസ് അറസ്റ്റ് ചെയ്തു. 

പുതുക്കൈ ദിവ്യംപാറയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഫാത്തിമയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. നോര്‍ത്ത് കോട്ടച്ചേരിയിലെ ആസ്പത്രിയില്‍ പോയി മടങ്ങുകയായിരുന്ന മജീദ് ട്രാഫിക് സര്‍ക്കിളിന് സമീപം ഓട്ടോ നിര്‍ത്തി ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു. ഉമ്മ സറീനയ്‌ക്കൊപ്പമാണ് ഫാത്തിമയും ഇരുന്നത്. ഫാത്തിമ ചെറിയ മയക്കത്തിലായിരുന്നു. അതിനിടെ നടയ ഓട്ടോ റിക്ഷയ്ക്ക് അകത്തേക്ക് കൈനീട്ടുന്നത് കണ്ടത്. കുട്ടിയെ കൈയില്‍ കിട്ടിയിരുന്നെങ്കിലും സറീന ബഹളം വെച്ചതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു.

Keywords: Kanhangad-news-arrest-tamil

Post a Comment

0 Comments

Top Post Ad

Below Post Ad