Type Here to Get Search Results !

Bottom Ad

കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച : പ്രതികളെ തിരിച്ചറിഞ്ഞു


കാസര്‍കോട്: (www.evisionnews.in)കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കൊള്ളയടിച്ച കേസിലെ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. കൊള്ളയ്ക്കു ശേഷം കര്‍ണ്ണാടകയിലേയ്ക്കു മുങ്ങിയ പ്രതികള്‍ക്കായി പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ ആരംഭിച്ചു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് കുണ്ടംകുഴിയിലെ ജ്വല്ലറിയില്‍ കൊള്ള നടന്നത്.ഷട്ടറിന്റെ പൂട്ടു തകര്‍ത്താണ് കൊള്ള സംഘം അകത്തു കടന്നത്.

ജ്വല്ലറിക്കകത്തു നിന്നു ലഭിച്ച അന്‍പതോളം വിരലടയാളങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് കൊള്ള സംഘത്തിലെ രണ്ടു പേരെ തിരിച്ചറിഞ്ഞത്.തദ്ദേശവാസികളായ ഏതാനും പേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അന്വേഷണത്തെ വഴിത്തിരിവിലെത്തിച്ചുകൊണ്ട് രണ്ടു വിരലടയാളങ്ങള്‍ തിരിച്ചറിഞ്ഞത്.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിളയാങ്കോട് സദാശിവ ക്ഷേത്രത്തിനു സമീപത്തെ വീടുകുത്തിത്തുറന്ന് 28പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളാണ് തിരിച്ചറിയപ്പെട്ട രണ്ടുപേരും. പ്രസ്തുത കേസില്‍ കല്ലിങ്കാല്‍, മൗവ്വല്‍ സ്വദേശികളായ മറ്റു രണ്ടു പേരുമടക്കം നാലു പേരെ തളിപ്പറമ്പ് പൊലീസ് അന്ന് അറസ്റ്റു ചെയ്തിരുന്നു. റിമാന്റില്‍ കഴിഞ്ഞിരുന്ന നാലു പ്രതികളില്‍ രണ്ടുപേര്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. അതിനു ശേഷമാണ് കുണ്ടംകുഴിയിലെ ജ്വല്ലറി കൊള്ളയടിക്കാന്‍ പദ്ധതിയിട്ടതെന്നാണ് സൂചന.എന്നാല്‍ ജ്വല്ലറി കൊള്ളയടിച്ച കേസിന്റെ അന്വേഷണം തുടരുകയാണെന്നും, പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കേസ് അന്വേഷണ സംഘം പറഞ്ഞു. ജ്വല്ലറിയില്‍ നിന്നു ലഭിച്ച വിരലടയാളങ്ങളുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ പ്രതികളെകുറിച്ച് നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂവെന്ന് കൂട്ടിച്ചേര്‍ത്തു.

keywords : kasaragod-kundamkuzhi-jewelry-theft

Post a Comment

0 Comments

Top Post Ad

Below Post Ad