Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും ആര്‍എസ്എസ് ആയുധപരിശീലനം; പി ജയരാജന്‍ കലക്ടര്‍ക്ക് പരാതി നല്‍കി


കണ്ണൂര്‍ (www.evisionnews.in): കണ്ണൂരിലെ ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് സിപിഐഎം. 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍എസ്എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പി ജയരാജന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.

ഇവയുടെ മുഴുവന്‍ വിശദാംശങ്ങളും പരാതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചുള്ള മതപ്രഭാഷണങ്ങളില്‍ അന്യമതവിരോധം വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ട്. ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനൊപ്പം മറ്റ് തീവ്രവാദ പ്രസ്ഥാനങ്ങളും ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പയ്യന്നൂര്‍, പിണറായി, തലശ്ശേരി, പാനൂര്‍, പേരാവൂര്‍, പെരിങ്ങോം, മയ്യില്‍, കൂത്തുപറമ്പ് അഞ്ചരക്കണ്ടി തുടങ്ങിയ ഇടങ്ങളില്‍ ശാഖ നടക്കുന്ന സ്ഥലങ്ങശുടെ വിവരങ്ങളും വിശദമായി കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad