Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ ആര്‍ എസ് എസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന നേതാവിന്റെ വീടിനു നേരെ ബോംബേറ്; ഗണ്‍മാന് പരിക്ക്



കൂത്തുപറമ്പ് (www.evisionnews.in): സിപിഐ എം ചെറുവാഞ്ചേരി ലോക്കല്‍കമ്മിറ്റിയംഗവും കൂത്തുപറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ അശോകന്റെ വീടിനുനേരെ ബോംബേറ്. അക്രമത്തിനു പിന്നില്‍ ആര്‍ എസ് എസുകാരാണെന്ന് സി പി എം ആരോപിച്ചു . വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഘടിച്ചെത്തിയവര്‍ ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബെറിഞ്ഞത്. സംഭവത്തില്‍ അശോകന്റെ ഗണ്‍മാനും കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരനുമായ പി രഞ്ജിത്തിന് (29) ഗുരുതരമായി പരിക്കേറ്റു. കാലിന് സാരമായി പരിക്കേറ്റ രഞ്ജിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കര്‍ഷകസംഘം ജില്ലാകമ്മിറ്റിയംഗംകൂടിയായ അശോകന്റെ ചെറുവാഞ്ചേരിയിലെ വീടിനുനേരെയാണ് തുടര്‍ച്ചയായി ബോംബെറിഞ്ഞത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവസമയത്ത് അശോകന്‍ വീട്ടിലുണ്ടായിരുന്നു. ബോംബെറിഞ്ഞശേഷം അക്രമിസംഘം രണ്ടുഭാഗങ്ങളിലേക്കായി ഓടിരക്ഷപ്പെട്ടു.


ആര്‍എസ്എസ് വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന അശോകനുനേരെ ഇതിനുമുമ്പും വധശ്രമവും ഭീഷണിയും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. ചെറുവാഞ്ചേരിയിലെ സിപിഐ എം ബ്രാഞ്ച്ഓഫീസ് മുപ്പതിലേറെ തവണയാണ് ആര്‍എസ്എസ്സുകാര്‍ തകര്‍ത്തത്. 

keywords: kannur-koothuparamb-bjp-cpm-bomb-blast

Post a Comment

0 Comments

Top Post Ad

Below Post Ad