Type Here to Get Search Results !

Bottom Ad

കമ്പാറിലെ ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യ; ഇന്‍ക്വസ്‌റ് എക്‌സി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍


കാസര്‍കോട് (www.evisionnews.in): ആത്മഹത്യ ചെയ്ത കമ്പാറിലെ ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം ശനിയാഴ്ച എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ടൌണ്‍ പോലീസ് ഇന്‍ക്വസ്‌റ് നടത്തുമെന്ന് എസ ഐ ഇ വിഷന്‍ ന്യൂസിനെ അറിയിച്ചു. കിന്നിംഗാര്‍ നെട്ടണിഗെ സ്വദേശിനിയും കമ്പാര്‍ ലക്ഷം വീട് കോളനിയിലെ സാദിഖിന്റെ ഭാര്യയുമായ യുവതി വെള്ളിയാഴ്ചയാണ് ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിചത സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കിന്നിംഗാര്‍ നെട്ടണിഗെയിലെ പരേതനായ മുഹമ്മദലിസഫിയ ദമ്പതികളുടെ മകളായ ഫായിസ(21)യാണ് തൂങ്ങിമരിച്ചത്.വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനുള്ളില്‍ നടക്കുന്ന അസ്വാഭാവിക മരണങ്ങളില്‍ ഇരയായവരുടെ മൃതദേഹങ്ങള്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കണം ഇന്‍ക്വസ്റ്റും പോസ്‌റ്മാര്‍ട്ടവും നടത്തേണ്ടതെന്ന് വ്യവസ്ഥയുണ്ട്. 

രണ്ട് കുട്ടികളുടെ അമ്മയായ ഫായിസ ആറു മാസം ഗര്‍ഭിണിയായിരുന്നു . കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവതിയുടെ മരണം സ്ഥിരീകരിച്ചതോടെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മുങ്ങുകയായിരുന്നു.

പിന്നീട് യുവതിയുടെ മാതാവ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സാദിഖിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. 


keywords:kasaragod-kambar-pregnant-suicide-inquest-executive-magistrate

Post a Comment

0 Comments

Top Post Ad

Below Post Ad