Type Here to Get Search Results !

Bottom Ad

കാടമന കോളനിയിലെ ജാനകിക്കും ബിന്ദുവിനും സ്ഥലവും വീടും അനുവദിക്കും ; മന്ത്രി ബാലൻ


ബദിയടുക്ക (www.evisionnews.in): കാടമന കൊറഗ കോളനിയില്‍ നരകതുല്യ ജീവിതം അനുഭവിച്ചിരുന്ന ജാനകിക്കും ബിന്ദുവിനും സ്ഥലവും വീടും നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു. കൊറഗ കോളനിയിലെ പൊതു കക്കൂസ് വീടാക്കിയിരുന്ന ജാനകിയുടെയും കമ്മ്യൂണിറ്റി ഹാളില്‍ താമസിച്ചിരുന്ന ബിന്ദുവിന്റെയും ദുരിതം സംബന്ധിച്ച് വാര്‍ത്തയെ തുടർന്നാണിത്. ഈ പ്രശ്നം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എം.എല്‍.എ മന്ത്രിക്ക് കത്ത് മുഖേന ജാനകിയുടെയും ബിന്ദുവിന്റെയും ദുരിതം അറിയിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വീടും സ്ഥലവും ഇല്ലെങ്കില്‍ അതിനുള്ള നടപടിയുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ കാസർകോട് സബ് ജഡ്‌ജിയും നിയമസഹായ കൗൺസിലും കോളനി സന്ദർശിച്ച അന്തേവാസികളുടെ ദുരിതം സംബന്ധിച്ച തെളിവെടുത്തിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad