Type Here to Get Search Results !

Bottom Ad

എയർടെല്ലിനെതിരെ ചിറ്റാരിക്കാലിലെ മൊബൈൽ വ്യാപരികൾ സമരത്തിൽ


ചിറ്റാരിക്കാൽ:(www.evisionnews.in)ചിറ്റാരിക്കാൽ,വെളളരിക്കുണ്ട്, ഭീമനടി, മാലോം, കൊന്നക്കാട്, പരപ്പ, ചോയ്യംകോട്, ബിരിക്കുളം എന്നീ പ്രദേശങ്ങൾ ഉൾപ്പടുന്ന ചിറ്റാരിക്കാൽ മേഖലയിലെ മൊബൈൽ  വ്യാപരികൾ സൂചനാ സമരം പ്രഖ്യാപിച്ചു. എയർടെൽ കമ്പനി മലയോര മേഖലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് സൂചനാ  സമരം നടത്തുന്നത്. ഈ മാസം 21 മുതൽ 31 വരെ എയർടെലിന്റെ  ആക്റ്റിവേഷൻ  ഉൾപ്പടെയുള്ള സേവനങ്ങളും , എല്ലാ എയർടെൽ  ഉത്പന്നങ്ങളും ബഹിഷ്ക്കരിച്ചാണ്‌ മൊബൈൽ ഫോൺ ഡീലേഴ്‌സ് അസോസിയേഷൻ  ചിറ്റാരിക്കാൽ  മേഖല കമ്മിറ്റി സമരം നടത്തുന്നത്.
നിലവിൽ നെറ്റ് വർക്ക് ലഭിച്ചു കൊണ്ടിരുന്ന ബളാൽ, ചിറ്റാരിക്കാൽ എന്നീ പ്രദേശങ്ങളിലെ ടവറുകൾ ഓഫാക്കുകയും പല പ്രദേശങ്ങളിലും ആവശ്യത്തിന് ഉൽപന്നങ്ങൾ എത്തിക്കാതെ നെറ്റുവർക്കുള്ള സ്ഥലങ്ങളിൽ മാത്രം ഫ്രീ സിം വിതരണം നടത്തുന്നതിന് എതിരെയുമാണ് വ്യാപാരികൾ സൂചനാ ബഹിഷ്കരണം നടത്തുന്നതെന്ന് മേഖലാ പ്രസിഡന്റ് സിബി, സെക്രട്ടറി ഡെന്നിസ്, സാം എന്നിവർ പറഞ്ഞു.സമരവുമായി മേഖലയിലെ എല്ലാ മൊബൈൽ വ്യാപാരികളും സഹകരിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.




keywords-chittarikkal-rangeproblem-airtelagainstdealers

Post a Comment

0 Comments

Top Post Ad

Below Post Ad