മേല്‍പറമ്പ് :(www.evisionnews.in)സ്വാശ്രയ മനേജ്‌മെന്റുകള്‍ക്ക് കൊള്ള ലാഭമുണ്ടാക്കുന്ന രീതിയില്‍ ഫീസ് വര്‍ധിപ്പിച്ച് കരാര്‍ ഉണ്ടാക്കിയ പിണറായി ഗവണ്‍മെന്റ് അനീതി കാട്ടുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥികളോട് മാത്രമല്ല സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്ത് പിടഞ്ഞ് വീണ രക്ത സാക്ഷികളായ കൂത്തുപറമ്പിലെ ബാബു, ഷിബുലാല്‍, രോഷന്‍, രാജീവ് അടക്കമുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകരോടാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം ആരോപിച്ചു.
കേരള ചരിത്രത്തില്‍ ഇത്രയും വലിയ സ്വാശ്രയ കൊള്ള നടന്നിട്ടും ഒന്നും പ്രതികരിക്കാതെ യജമാന ഭകതിയോടെ മിണ്ടാതെ ഇരിക്കുന്ന ഡിവൈഎഫ്‌ഐ കേരളത്തിലെ യുവജന രാഷ്ട്രീയത്തിന് കളങ്കമാണ്.കൂത്തുപറമ്പിലെ രക്തസാക്ഷികളോട് മാപ്പ് പറയാന്‍ ഡി.വൈ.എഫ്.ഐ തയ്യാറകണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാതെ പിണറായി വിജയന്‍ എകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, അബ്ബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, സലാം മാസ്തിഗുഡ്ഡ, നിസാര്‍ തങ്ങള്‍, മന്‍സൂര്‍ കൊറ്റുംബ, അസ്ലം കീഴൂര്‍ എന്നിവര്‍ സംബന്ധിച്ചു.
keywords : uduma-mandal-youth-league-committee

Post a Comment
0 Comments