ബദിയടുക്ക:(www.evisionnews.in) എസ്‌കെഎസ്എസ്എഫ് ബദിയടുക്ക ക്ലസ്റ്റര്‍ കമ്മിറ്റിയുടെ തന്‍ബീഹ് 2016 ബോധവത്ക്കരണ ക്യാമ്പ് ഒക്ടോബര്‍ 8ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ സൈനുല്‍ ഉലമാ ഇസ്ലാമിക്ക് അക്കാദമി താഖ്വനഗര്‍ സാലത്തടുക്കയില്‍ നടക്കും.വിവിധ വിഷയങ്ങളെ ആസ്പദമാക്കി മത-സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംസാരിക്കും.
രാവിലെ നടക്കുന്ന തസ്‌കിയ്യത് സെഷന്‍ ഹസ്സന്‍ നെക്കര പരിപാടി ഉദ്ഘാടനം ചെയ്യും.മൂസ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും .അഷ്‌റഫ് മിസ്ബാഹി വിഷയവതരിപ്പിക്കും അഷറഫ് നാരമ്പാടി സ്വാഗതവും ഖാസിം ബാറടുക്ക നന്ദിയും പറയും.
ഉച്ചക്ക് 12 മണി മുതല്‍ 2 മണി വരെ നടക്കുന്ന രണ്ടാം സെഷന്‍ ആദം ദാരിമി ഉദ്ഘാടനം ചെയ്യും .അബ്ദുല്‍ റസാഖ് ദാരിമി അധ്യക്ഷത വഹിക്കും.ലഹരിമുക്ത യുവത്വം എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഖയ്യൂം മാന്യ വിഷയവതരിപ്പിക്കും.ഇബ്രാഹിം ഹനീഫി സ്വാഗതവും നിസാം പളളത്തടുക്ക നന്ദി പറയും. എന്‍,എ നെല്ലിക്കുന്ന് എം,എല്‍,എ സമാപന സംഗമം ഉദ്ഘാടനം ചെയ്യും
ഖലീല്‍ ആലങ്കോള്‍,സവാദ് ഫൈസി, ഹാശിം അരിയില്‍ ,ബഷീര്‍ ദാരിമി,അബ്ദുല്ല ഗോവ,മൂസ കുണ്ടാര്‍,ഖലീല്‍ ദാരിമി ബെളിഞ്ചം,ആഷിഖ് നാരംപാടി,ഹമീദ് അര്‍ഷദി,ഉമ്മര്‍ പാറത്തോട്,ജാഫര്‍ മീലാദ് നഗര്‍, നിസാം നാരംപാടി എന്നിവര്‍ സംബന്ധിക്കും.
keywords : drugs-awareness-skssf-badiadka-salathadka-kayyum-manya

Post a Comment
0 Comments