Type Here to Get Search Results !

Bottom Ad

'ക്യാന്ത്' ചുഴലികൊടുങ്കാറ്റ് ദിശമാറി ആന്ധ്ര തീരത്തേയ്ക്ക്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം


കൊൽക്കത്ത (www.evisionnews.in): ബംഗാൾ ഉൾക്കടലിൽ ഉഗ്രരൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന ‘ക്യാന്ത്’ ചുഴലിക്കാറ്റ് തെക്കു– പടിഞ്ഞാറ് ദിശയിൽ നീങ്ങുന്നു. ആന്ധ്രാ തീരത്ത് വെള്ളിയാഴ്ച ചുഴലിക്കാറ്റ് അടിക്കുമെന്നാണ് കരുതുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ ‘സ്കൈമെറ്റ് വെതർ’ വിലയിരുത്തുന്നു.


നേരത്തേ, മ്യാൻമറിനു നേർക്കാണ് ചുഴലിക്കാറ്റ് നീങ്ങിയിരുന്നത്. അങ്ങനെപോയാൽ ഒഡീഷയിലും കാറ്റ് നാശം വിതച്ചേനെ. എന്നാൽ പിന്നീട് ആന്ധ്രാ തീരത്തേയ്ക്ക് കാറ്റിന്റെ ദിശമാറുകയായിരുന്നു. 

ബംഗാൾ ഉൾക്കടലിൽ നാലു ദിവസം മുമ്പ് രൂപപ്പെട്ട ന്യൂനമർദം ചൊവ്വ ഉച്ചയോടെയാണ് ചുഴലിക്കാറ്റിന്റെ സംഹാര രൂപമാർജിച്ചത്. വിശാഖപട്ടണത്തിന് 800 കിലോമീറ്റർ തെക്കുകിഴക്കും ഒഡീഷയിലെ ഗോപാൽപ്പൂരിന് 600 കിലോമീറ്റർ കിഴക്കുമായാണ് ചുഴലിയുടെ ഇപ്പോഴത്തെ സ്ഥാനം.

Post a Comment

0 Comments

Top Post Ad

Below Post Ad