കാസര്‍കോട് (www.evisionnews.in) : ചെര്‍ക്കളയില്‍ കടയില്‍ കയറി വ്യാപാരിയെയും സഹോദരനെയും അക്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ചെര്‍ക്കള, കനിയടുക്കയിലെ ഹനീഫ(35)യെ ആണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഏതാനും ദിവസം മുമ്പാണ് സംഭവം. ചെര്‍ക്കളയിലെ വ്യാപാരി ഷാഫിയെയും സഹോദരന്‍ നൂറുദ്ദീനെയും കടയില്‍ കയറി അക്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘത്തിനെതിരെ കേസെടുത്തിരുന്നു.
Keywords: Cherkala-merchents-attack-kes
Post a Comment
0 Comments